ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ഗുരു പരമ്പര

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< ആചാര്യ ശിഷ്യ സംബന്ധം

ഗജേന്ദ്രൻ എന്ന ആന, ഗുഹൻ എന്ന വേട്ടക്കാരൻ, ശബരി എന്ന താഴ്ന്ന കുലത്തില്‍പ്പെട്ട മുത്തശ്ശി, അക്രൂരർ എന്ന യാദവ വയസ്സൻ, ത്രിവക്രാ എന്ന മുതുക് വളഞ്ഞ പെണ്ണ്, മാല കെട്ടുന്ന മാലാകാരർ എന്നിങ്ങനെ ഏവർക്കും സ്വയം നേരിൽക്കണ്ട് ശ്രീഭഗവാന്‍ കടാക്ഷിച്ചു. എന്നിട്ടു നമുക്കു മാത്രം എന്തിനാണ് ആചാര്യന്റെ സഹായം? എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം.

സ്വന്തമായി ഏതുമിലാത്ത എല്ലാ ജീവാത്മാക്കൾക്കും ഹിതം ചെയ്യുന്ന തന്റെ കാരുണ്യസ്വാഭാവത്താല്‍, അവരുടെ കർമങ്ങൾക്കു തക്കതായ ഫലമാണ് ഭഗവാന്‍ നല്കാന്‍ ആഗ്രഹിക്കുന്നത്. അതു കൊണ്ട് ഇവിടെയാണ് ഒരു ആചാര്യന്റെ സഹായത്തിന്റെ ആവശ്യം നമുക്ക് മനസ്സിലാക്കാവുന്നത്. സ്വന്തം നിലയ്ക്ക് നമുക്ക് എത്ര കണ്ട് ഉയരാനാകും? ആചാര്യനും ഭഗവാന്റെ നേരിട്ടുള്ള കൃപാദാനമാണ്. തൈലധാരയെപ്പോലെ ഒഴുകുന്ന കരുണയാൽ, ജീവാത്മാക്കള്‍ക്ക് ഉയര്‍ന്ന് വരാന്‍ പല അവസരങ്ങള്‍ കൊടുക്കുന്നതും, ഒരു സദാചാര്യനേ നല്കുന്നതും, ജീവാത്മാക്കളെ ഐഹിക മോഹങ്ങളിൽ നിന്നും വിടുവിക്കുന്നതും എല്ലാം ഭഗവാന്‍ തന്നെയാണ്!. ഭഗവാനേയും, അവിടുത്തെ ദയയെയും മാത്രം ആശ്രയിക്കുവാന്‍ പഠിപ്പിക്കുന്നത് ആചാര്യൻ ആണ്. മാതാവായ ശ്രീലക്ഷ്മിദേവിയെപ്പോലെ, ആചാര്യനും തന്റെ ശിഷ്യൻ ലോക വ്യവഹാരങ്ങളിൽ നിന്നു നീങ്ങി ഭഗവദ് കരുണ മാത്രം ആശ്രയിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു.

കർമ്മങ്ങൾക്ക് തക്കതായ ഫലത്തെയാണ് ഭഗവാന്‍ അനുഗ്രഹിച്ച് നല്കുന്നത്, മുമ്പ് പറഞ്ഞ ഭക്തരുടെ കര്‍മ നിലവാരം നമുക്കുണ്ടോ? അതിനാല്‍ ശ്രേഷ്ഠ ഭക്തനായ ആചാര്യൻ ശിഷ്യന് വേണ്ടി ശുപാർശ ചെയ്തു് മോക്ഷം വാങ്ങിത്തരുന്നു എന്ന് നാം വിശ്വസിക്കുന്നു, ആചാര്യന്‍ അദ്ദേഹത്തിന്റെ ആചാര്യന്‍ ഇങ്ങനെ പോയി മഹാന്മാരായ ഭക്തന്മാരില്‍ ആ ശൃംഖല എത്തിനില്‍ക്കുന്നു. കൈയെപ്പിടിച്ചു കാര്യം സാധിക്കുന്നത് പോലെയാണു ഭഗവാന്റെ സമീപം നേരിട്ടു പോകുന്നതു്. ആചാര്യന്‍ മുഖേന മോക്ഷം പ്രാപിക്കുന്നതു കാലു പിടിച്ചു കാര്യം സാധിക്കുന്നത് പോലെയുമാണു് എന്ന് പറയാം. ലൗകികരായ നമുക്ക് നേരിട്ടു സായൂജ്യം ലഭിക്കുന്നതില്‍ കൂടുതൽ ആചാര്യന്‍ മുഖേന മോക്ഷം ലഭിക്കാനാണ് സാധ്യത എന്നാണ് പൂര്‍‍വ്വാചാര്യന്മാരുടെ വചനം. നേരിട്ടുള്ള മോക്ഷ സാധ്യത ഇവിടെ ഇല്ലാതാകുന്നുമില്ലല്ലോ. ഭക്തന്മാരുടെ ദാസനായ ഭഗവാന് അവിടുത്തെ ഭക്തരെ ആശ്രയിച്ചവരെ കൈവിടാനാകുമോ.

ഉദ്ധാരക ആചാര്യൻ ഉടയവർ

ആചാര്യന്മാരെകുറിച്ചു പറയുമ്പോൾ നമ്മുടെ പൂർവാചാര്യ ഗുരു പരമ്പരയെ ഓർക്കാതെ വഴിയില്ലാ. അവരുടെ മാർഗ്ഗ ദർശനം ഇല്ലാത്തെ ഇത്തരയും ശ്രീവൈഷ്ണവർ ഇന്നുണ്ടാകുവോ?

ശ്രീവൈഷ്ണവ സനാതന ധർമ്മം കാലാകാലമായി തുടരുന്നുണ്ട്. പൂര്‍വ്വികരായ വേദകാല ഋഷിമാരില്‍ തുടങ്ങിയ ഭക്ത പരമ്പരയാണ് ഇത്. പിന്നീട് ദ്വാപര യുഗത്തിന് ഒടുവിൽ ദക്ഷിണ ഭാരത നദി തീരങ്ങളിൽ ആഴ്‌വാന്മാർ എന്ന ഭക്ത വൈഷ്ണവര്‍ അവതരിച്ചു. ഇവരൊക്കെ അവതരിച്ചു് എംബെരുമാന്റെ(ശ്രീമന്നാരായണന്റെ) ഗുണകീർത്തനം ചെയ്യമെന്നു ശ്രീ വ്യാസ മഹർഷി ശ്രീമദ് ഭാഗവതത്തിൽ സ്പഷ്ടമായിപ്പറഞ്ഞിട്ടുമുണ്ട്. പൊയ്കയാഴ്വാർ, ഭൂതത്തതാഴ്വാർ, പേയാഴ്വാർ, തൃമഴിസൈയാഴ്വാർ, കുലശേഖരാഴ്വാർ, പെരിയാഴ്വാർ, തൊണ്ടരടിപ്പൊടിയാഴ്വാർ, തൃപ്പാണാഴ്വാർ, തൃമങ്ങയാഴ്വാർ, ആണ്ടാൽ, മധുരകവിയാഴ്വാർ എന്നീ പന്ത്രണ്ടു ആഴ്വാമ്മാരും വിശാലമായ ദ്രാവിഡ ദേശത്ത് അവതരിച്ചു. ദൈവ സങ്കല്പം പോലെ നാലായിരം പാസുരങ്ങളെ ഇവര്‍ പാടി, മൂന്നു തത്ത്വങ്ങളെ നിർണയിച്ചു. നമുക്കു അഞ്ചു മുഖ്യമായ ആർത്തങ്ങളെ അരുളി. പരജ്ഞാന പരമ ഭക്തി വഴിയില്‍ കാണിച്ചു. വേദങ്ങളുടെ സാരം നാലായിര ദിവ്യ പ്രബന്ധങ്ങൾ. നാലായിരത്തിന്റെ സാരം അതിൽ ഒടുവിലത്തെ ആയിരമായ തിരുവായ്മൊഴി.

ആഴ്‌വാന്മാരുടെ വഴിയിൽ തുടർന്നു പ്രവർത്തിച്ചവരാണ് ആചാര്യന്മാർ. ശ്രീമൻ നാഥമുനികൾ, ഉയക്കൊണ്ടാർ, മണക്കാൾ നംബി, ആളവന്താർ, പെരിയ നംബികൾ, പെരിയ തിരുമല നംബികൾ, തിരുക്കോട്ടിയൂർ നംബികൾ, തിരുമാലയാണ്ടാൻ, ആഴ്വാർ തിരുവരംഗപ്പെരുമാൾ ആരയർ, എംബെരുമാനാർ, എംബാർ, ആഴ്വാൻ, മുദലിയാണ്ടാൻ, അരുളാളപ്പെരുമാൾ എംബെരുമാനാർ, അനന്താഴ്വാൻ, തിരുക്കുരുകൈപ്പിരാൻ പിള്ളാൻ, എങ്ങളാഴ്വാൻ, നടാതൂരമ്മാൾ, ബട്ടർ, നംജീയർ, നംപിള്ള, വടക്കുത്തിരുവീതിപ്പിള്ള, പെരിയവാച്ചാൻ പിള്ള, പിള്ള ലോകചര്യർ, അഴകിയ മണവാളപ്പെരുമാൾ നായനാർ, കൂര കുലോത്തമ ദാസർ, തിരുവായ്മൊഴിപ്പിള്ള, വേദാന്താചാര്യർ, മണവാളമാമുനികൾ എന്നു ഇങ്ങനെ ഇടയേ വിട്ടുപ്പോകാതെ വേരോ അതിരോ ഇല്ലാത്ത ആചാര്യ പരമ്പര നാലായിരത്തോളം പ്രബന്ധങ്ങളുടെ ആർത്ഥത്തെ നമുക്കു ഉപദേശിക്കുന്നു.

ഈ ആചാര്യന്മാർ ആഴ്വാന്മാരുടെ കവിതകളെ (പാസുരങ്ങളേ) തെളിവായും വിശതമായും വ്യാഖ്യാനിച്ചിട്ടുണ്ട്. നമ്മള്‍ ഇവ പഠിക്കുന്നതിനും ഭഗവദ് വിഷയത്തെ സ്ഥിരമായി ഓർക്കാനുമായി അവര്‍ നല്കിയ വൻ സ്വത്താണ് ഈ വ്യാഖ്യാനങ്ങൾ. പരമ കാരുണികനായ ഭഗവാൻ ഈ ആചാര്യ ഉപദേശങ്ങൾ വഴിയേ അർത്ഥ വിശേഷങ്ങളെ നമുക്കു വ്യക്തമാക്കി.

പൂർവാചാര്യ വ്യാഖ്യാനങ്ങൾ കാരണം ആഴ്വാർ പാട്ടുകളെ നാം മനസ്സിലാക്കുന്നു. ഇല്ലെങ്കിൽ അജ്ഞാനം കൊണ്ട് വീണേ പോയിരുന്നു. എന്നു മണവാളമാമുനികൾ ഉപദേശരത്നമാലയിൽ പറയുന്നു. ഈ പാടുകളുടെ അർത്ഥം മനസ്സിലാക്കിയതിനാലല്ലേ ഇവകളെ നിത്യം ചൊല്ലണമെന്നു പൂർവികർ നിശ്ചയിച്ച് ഉപദേശിച്ചത്?

തൃപ്പാവൈ ലോകപ്രസിദ്ധമല്ലേ? മാർകഴി എന്ന ധനുർ മാസത്തില് രാവിലെ തന്നെ കൊച്ചു കുട്ടികളടക്കം തൃപ്പാവ ഘോഷ്‌ടിയായി പാരായണം ചെയ്യുന്നുണ്ടല്ലോ? ഇപ്പോഴും വെള്ളിയാഴ്ച്ചകളില്‍ തിരുവല്ലിക്കേണി ക്ഷേത്രത്തിലെ തിരുമങ്ങയാഴ്വാരുടെ ചെറിയ തിരുമടൽ ഘോഷ്‌ടി പാരായണം കാണുന്നില്ലേ? അഞ്ചു ആറു വയസ്സു പോലും തികയാത്ത കുട്ടികൾ പോലും മനസ്സു കൊണ്ട് ഭഗവാന്റെ ഗുണങ്ങളെ ആഴ്വാർ പാട്ടുകളിലൂടെ വാതുറന്നു പാടുന്നു. ഇതൊക്കെ നമ്മുടെ ഗുരു പരമ്പര മഹിമയുടെ ദൃഷ്ടാന്തമാണ്.

ഉപദേശ രത്ന മാലയില് മൂന്നാമത്തെ രത്നം
ആഴ്‌വാന്മാർ വാഴ്ന്നാലും! ദിവ്യ പ്രബന്ധങ്ങൾ വാഴ്ന്നാലും! 
താഴ്വൊന്നുമില്ലാത്ത പൂര്‍വന്മാർ വാഴ്ന്നാലും! ലോകോന്നതിയ്ക്കായവർ
വ്യാഖ്യാനങ്ങളും വേദങ്ങളെക്കൂടി വാഴ്ന്നാലും!

പൂര്‍വ്വർകളെ(പൂര്‍വ്വികരായ ശ്രീവൈഷ്ണവ ശ്രേഷ്ഠരെ )ക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി https://acharyas.koyil.org/index.php/

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: https://granthams.koyil.org/2015/12/simple-guide-to-srivaishnavam-guru-paramparai/

പ്രമേയം (ലക്ഷ്യം) – https://koyil.org പ്രമാണം (വേദം) – https://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

2 thoughts on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ഗുരു പരമ്പര”

Leave a Comment