ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
ഗുരുപരമ്പരയെ പറഞ്ഞു. ദൈവീക സാഹിത്യം ദിവ്യ ക്ഷേത്രങ്ങൾ ഇവയിലേക്ക് കടക്കാം.
സ്വയം സ്വാഭാവികമായും തനിക്കുള്ള കാരുണ്യം കൊണ്ടു ചില ജീവരെ ശ്രീമന്നാരായണൻ ഭക്തി പരവശരാക്കി. മുക്തരുടെ അധിപതിയായി, നിയന്ത്രണമില്ലാത്ത സ്വതന്ത്രനായ ഭഗവാന്, സംസാരക്കടലിൽ ദു:ഖിച്ചു പരിതപിക്കുന്ന ജീവൻകളെ ഓർത്ത് മനഃക്ലേശമുണ്ടായിരുന്നു.
നില്ക്കു! നില്ക്കു! അവസാനമില്ലാത്ത നിത്യകല്യാണ ഗുണങ്ങൾ എല്ലാം നിറഞ്ഞവന് മനഃക്ലേശമോ? ഒരു മകന്റെ കൂടെ താമസിക്കുന്ന സർവശക്തനായ അച്ഛൻ വേറൊരു മകനെയും ഓർത്തു വിഷമിക്കുന്നത് പോലെ ഇതും ഒരു ശ്രഷ്ഠമായ കല്യാണഗുണമെന്നു പൂർവ്വർ പറഞ്ഞു. ശരി! എന്നിട്ടു?
അകലെയുള്ള ജീവന്മാരെ സംസാരത്തിൽ നിന്നും മോചിപ്പിച്ചു തന്നിടത്തിലേക്ക് അടുപ്പിക്കാൻ പലതരത്തിലും ശ്രമിച്ചു:
- ജനന സമയത്തു അവരുടെ ഉജ്ജീവനത്തിനായി ശരീരവും അവർക്കായി ചില കർമങ്ങളെയും കൊടുത്തു. അവർ അവ ശരിക്കും ഉപയോഗിച്ചില്ല.
- എന്നിട്ടോ, ശാസ്ത്രങ്ങളെ ഉണ്ടാക്കി. അത് ആരും അനുഷ്ഠിച്ചില്ല.
- തന്റെ വിശ്വരൂപത്തെകാണിച്ചു. അതും അവർക്ക് മനസ്സിലായില്ല.
- പിന്നീട് ശ്രീ രാമൻ, ശ്രീകൃഷ്ണൻ പോലേ പല പ്രാവശ്യം അവതരിച്ചു സ്വയം ശാസ്ത്രങ്ങളെ പഠിപ്പിച്ചു. കേൾക്കേണ്ടേ?
- അടുത്തതായി, തന്റെ മഹത്വത്തെയും രക്ഷണത്തേയും അവർക്ക് ബോധ്യമാക്കാൻ, മാനെക്കൊണ്ടു മാൻകിടാവെ പിടിക്കുന്നത് പോലെയും ആനയെകൊണ്ടു ആനയെ പിടിക്കുന്നത് പോലെയും ജീവർകളെ ഉന്നതയ്ക്കു എത്തിക്കാൻ ജീവർകളെ തന്നെ ഉപയോഗിച്ചു.
അങ്ങനെ കൈക്കൊള്ളപ്പെട്ടവരാണ് ആഴ്വാന്മാരും ആചാര്യന്മാരും. ഇവരുടെ അവതാരത്തെ ശ്രീവ്യാസ മഹർഷി തന്നെ ശ്രീമദ് ഭാഗവതത്തിൽ വ്യക്തമാക്കിയിരുന്നു എന്നത് ഇവിടെ ഓർക്കുക.
- ആഴ്വാർകൾ ശ്രീമന്നാരായണന്റെ ദൈവികവും മംഗളവുമായ ഗുണങ്ങളെ ചെന്തമിഴിൽ പാടി.
- ഏകദേശം നാലായിരത്തോളം പാട്ടുകൾ കൂട്ടിച്ചേർത്തതാണ് നാലായിര ദിവ്യ പ്രബന്ധം.
- ദിവ്യം എന്നാൽ ദൈവീകം. പ്രബന്ധം എന്നാൽ സാഹിത്യസമാഹാരം. പാടിയവർ ദിവ്യജ്ഞാനികളായ ആഴ്വാന്മാർ. എംബെരുമാന്റെ 108 ദിവ്യ ക്ഷേത്രങ്ങളെ പാടുന്നു.
- ശ്രീരംഗം, തിരുമല, കാഞ്ചീപുരം, തിരുവല്ലിക്കേണി, ആഴ്വാർ തിരുനഗറി മുതലായ 108 ക്ഷേത്രങ്ങൾക്കു ദിവ്യ ദേശം എന്നാണ് പേര്.
- ശ്രീമന്നാരായണന്റെ അഞ്ചു നിലകളെയും ഈ പാസുരങ്ങൾ കീർത്തിക്കുന്നു:
- പരമപദത്തിലുള്ള പരത്വം,പാൽ കടലിലുള്ള വ്യൂഹം,ശ്രീരാമകൃഷ്ണ അവതാരങ്ങളിലുള്ള വിഭവം,ഓരോ ജീവനുള്ളിലുമുള്ള അന്തരാത്മാ,ദിവ്യ ക്ഷേത്രങ്ങൾ എവിടേയും പ്രതിഷ്ഠയായി ഏവരും വന്ദിക്കുന്ന അർച്ചാ തിരുമേനി എന്നിവയത്രെ ഇവ.
- ദിവ്യ ക്ഷേത്ര വിശേഷണം മാത്രമേ ആഴ്വാന്മാർക്കു അമൃതമായും, ആചാര്യന്മാർക്കു സ്വയം ജീവനുമായിരുന്നു.
- വേദത്തെയും, വേദാന്തത്തെയും ഏവർക്കുമായി ലഘുവായി പാടുന്നു ദിവ്യ പ്രബന്ധങ്ങൾ.
- ശ്രീമന്നാഥമുനികൾ തുടങ്ങി ശ്രീമണവാളമാമുനികൾ വരെ നമ്മുടെ ഗുരുക്കൾ എല്ലാവരും ഈ പാസുരങ്ങളെ നന്നായി പഠിച്ചു.
- ശ്രീമന്നാരായണന് സമാനരോ, ഉന്നതരോ ഇല്ലെന്നും അവൻ തന്നെയാണു രക്ഷകൻ എന്നും തെളിയിക്കാൻ, നാലായിരത്തെയൊഴിച്ച് വേറൊന്നുമില്ലെന്നും ഉറപ്പിച്ചു.
- നമ്മൾ എളുപ്പം മനസ്സിലാക്കാനായി ഉപന്യാസം, വ്യാഖ്യാനം എന്നീ പല വിധങ്ങളിൽ പ്രചാരണം ചെയ്തു.
- സ്വന്തം ജീവിതത്തെയും വിദ്യാഭ്യാസത്തെയും, ചിന്തയെയും സമ്പൂർണമായി ഈപ്രചാരത്തിനായി അർപ്പിച്ചു.
- ആഴ്വാന്മാർകളുടെ കാലം കഴിഞ്ഞു ശ്രീ നാഥമുനികൾ ഭഗവദ് സങ്കല്പമായി അവതരിക്കുന്ന കാലം വരെ നാലായിരത്തോളം പാസുരങ്ങളും പ്രസിദ്ധമില്ലാതെ പോയിരുന്നു.
- ശ്രീ നാഥമുനികളാണ്, ഒരുപാട് ശ്രമിച്ച്,
- ആഴ്വാർ തിരുനഗറി ക്ഷേത്രത്തിൽ പോയി,
- അവിടെ മധുരകവിയാഴ്വാരെ ധ്യാനിച്ചു അവരുടെ അനുഗ്രഹം നേടി,
- സാക്ഷാൽ നമ്മാഴ്വാരെയും ദർശിച്ച്,
- നാലായിരത്തോളം പാസുരങ്ങളെയും, അവയുടെ സാരം, പൊരുൾ, താൽപ്പര്യം എന്നിവയോടെ സഫലമായി ഏറ്റ് വാങ്ങിയത്.
- കൂടാതെ, ഈ പാസുരങ്ങളെ ക്രമമായി പിരിച്ചും, പാട്ടായി ശിഷ്യന്മാർക്കു പഠിപ്പിച്ചും ലോകപ്രസിദ്ധമാക്കി.
- ശ്രീവൈഷ്ണവരുടെ നിത്യ കർമങ്ങളിൽ ഒന്നായി കൂട്ടിച്ചേർത്തു.
- ശ്രീ മധുരകവിയാഴ്വാർക്കു നന്ദിപരമായി, അവർ അരുളിയ “കണ്ണിനുണ്ചിറുത്താമ്പു” എന്നു തുടങ്ങും നമ്മാഴ്വാർ സ്തുതിയെ നാലായിര ദിവ്യ പ്രബന്ധത്തിലും ഉൾപ്പെടുത്തി.
- ഈ പദ്ധതി പൂർവാചാര്യന്മാർ, അതിലും പ്രത്യേകിച്ചും ശ്രീ ആളവന്താർ, തിരുമനസ്സു പോലെ, ഗുരു പരമ്പരയിൽ ആദിശേഷാംശമായി അവതരിച്ച ശ്രീരാമാനുജർക്ക് പൊന്നുപോലെ വന്നു ചേർന്നു.
- ജന സമൂഹം മുഴുവനും ഈ സദാചാരങ്ങളെ അനുഭവിക്കണമെന്ന ഒറ്റ ലക്ഷ്യം കൊണ്ട്, ഇഷ്ടം ഉള്ളവർക്ക് ഒക്കെ പറഞ്ഞു പഠിപ്പിക്കാൻ ശ്രീ രാമാനുജർ നിർദ്ദേശിച്ചു.
- എംബെരുമാനാർ(രാമാനുജ) ദർശനമെന്നു ഇതിന് ശ്രീനംപെരുമാൾ(ഭഗവാൻ രംഗനാഥൻ) തന്നെ പേര് നൽകി.
- ഈ അതിശ്രഷ്ഠമായ സാധന കാരണം, തിരുവരംഗത്ത്(ശ്രീ രംഗം) അമുതനാർ ശ്രീ രാമാനുജരെ കീർത്തിച്ചു രചിച്ച രാമാനുജ നൂറ്റന്താദിയെ, പ്രപന്നരുടെ ഗായത്രിയെന്നു കരുതി, നാലായിര ദിവ്യ പ്രബന്ധത്തിൽ കൂട്ടിച്ചേർത്തു.
- രാമാനുജ നൂറ്റന്താദി ഘോഷ്ടിയായി പാരായണം ചെയ്യുന്നത് കേട്ട് ആർക്കും കൂടെ പാടാൻ തോന്നിയിലെങ്കിലാണ് അതിശയം.
- എംബെരുമാനാരേ തുടർന്നു എംബാർ, ഭട്ടർ, നംജീയർ വഴിയായി നംപിള്ള എന്ന മഹാചാര്യൻ അവതരിച്ചു.
- ജീവിതം മുഴുവനും ശ്രീരംഗവാസിയായിരുന്നു ശ്രീവൈഷ്ണവ സമ്പ്രദായത്തെ അദ്ദേഹം പോഷിപ്പിച്ചു.
- ഇവരുടെ വ്യാഖ്യാന നയവും, അതിലുണ്ടായിരുന്ന അർത്ഥ പുഷ്ടിയും, രസവും കാരണം നാലായിര ദിവ്യ പ്രബന്ധങ്ങൾക്കും, അവയുടെ വ്യാഖ്യാനങ്ങൾക്കും, പ്രാമുഖ്യം ഉണ്ടായി.
- ഇദ്യേഹത്തിന്റെ ശിഷ്യന്മാർ ശ്രീവൈഷ്ണവ സാഹിത്യത്തിന് ഒരുപാട് സേവനങ്ങൾ ചെയ്തു:
- ശ്രീ പെരിയവാച്ചാൻ പിള്ള നാലായിരത്തോളം പാസുരങ്ങൾക്കും വ്യാഖ്യാനം എഴുതി.
- പരോപകാരതത്പരൻ ശ്രീ വടക്കുത്തിരുവീതിപ്പിള്ള ശ്രീ നംപിള്ളയുടെ ഉപന്യാസങ്ങളെ(പ്രഭാഷണങ്ങൾ)യൊക്കെ രേഖപ്പെടുത്തി, ഇന്നും നാമേവരും ഈട് മുപ്പത്താറായിരം എന്ന് ഇതിന് പേര് പറയുന്നു.
- വടക്കുത്തിരുവീതിപ്പിള്ളയുടെ മൂത്ത മകനാണ് ശ്രീ നമ്പിള്ളയെ അടുത്തു വന്ന ശ്രീ പിള്ളലോകാചാര്യർ.
- ഇവരും ഇളയ മകൻ അഴകിയ മണവാളപ്പെരുമാൾ നായനാരും, ശ്രീ നംപിള്ളയുടെ എല്ലാ ഉപദേശങ്ങളെയും തങ്ങളുടെ സ്കന്ധങ്ങളില് ശ്രീവൈഷ്ണവ സമ്പ്രദായത്തെ സംശയാസ്പദമായി തെളിയിച്ചു തഴപ്പിച്ചു.
- ശ്രീ പിള്ളലോകാചാര്യർ പതിനെട്ടു ഗ്രന്ഥങ്ങളെഴുതി. വേദം വേദാന്തം നാലായിരം എല്ലാത്തിനും ഉൾപ്പെടെ അഞ്ചു മുഖ്യ തത്വങ്ങളെയും മൂന്നു അത്യാവശ്യ രഹസ്യങ്ങളേയും പരസ്യമായും വിശദമായും ഈ പതിനെട്ടു രഹസ്യ ഗ്രന്ഥങ്ങളിൽ കാണാം.
- ഇങ്ങിനെ തുടർന്ന ഓരാണ്വഴി പരംപരയില് അവസാനമായി ശ്രീരാമാനുജർ തന്നേ ശ്രീ മണവാള മാമുനികളായി അവതരിച്ചു:
- തന്റെ അച്ഛനിൽ നിന്നും ആചാര്യനായ തിരുവായ്മൊഴിപ്പിള്ളയിൽ നിന്നും വേദം വേദാന്തം ദിവ്യ പ്രബന്ധങ്ങൾ രഹസ്യാർത്ഥങ്ങൾ എല്ലാം പഠിച്ചു.
- ആചാര്യ നിയമനം പോലേ ശ്രീരംഗവാസിയായി സമ്പ്രദായ സംരക്ഷണയിലായി.
- ഓലയിലുള്ള രേഖകൾ വായിച്ചു പഠിച്ചു, പിൻവരുന്നവർക്കായി വീണ്ടും പനയോലയിലുമാക്കി സൂക്ഷിച്ചു.
- ഇതിനിടയ്ക്കു ദിവ്യ ക്ഷേത്ര ദർശനവും സന്നിധി കൈങ്കര്യ കര്മങ്ങളെ ക്രമീകരിക്കുകയും ചെയ്യുമായിരുന്നു.
- ശ്രീരംഗത്ത് തുടർച്ചയായി ഒരു കൊല്ലം തിരുവായ്മൊഴി പ്രഭാഷണം ചെയ്തു.
- ഇത് കേട്ട സ്വയം ശ്രീരംഗനാഥൻ മാമുനികളെ ആചാര്യനായി പ്രാപിച്ചു “ശ്രീശൈലേശ ദയാപാത്രം…” എന്ന ധ്യാന ശ്ലോകം (തനിയൻ) സമർപ്പിച്ചു.
- കൂടാതെ “ശ്രീശൈലേശ ദയാപാത്രം…” ചൊല്ലിത്തന്നെ ദിവ്യപ്രബന്ധ പാരായണം തുടങ്ങണമെന്നും എല്ലാ ക്ഷേത്രങ്ങൾക്കും ശ്രീരംഗനാഥൻ തന്നേ നിർദേശിച്ചു.
- ഇങ്ങനെയൊരു പ്രത്യേക ഗൗരവം മാമുനികൾക്കു മാത്രമേയുള്ളു.
- ഇതിന് പിന്നെ വന്ന ആചാര്യന്മാരും ദിവ്യ പ്രബന്ധങ്ങളേ പഠിച്ചു അതിൽ പറഞ്ഞപോലെ ഇതാ ഇന്നു വരെ ജീവിക്കുന്നു.
- ചേതനർ(ജീവാത്മ) ഉജ്ജീവനമാണു എംബെരുമാന്(ഭഗവാന്) ഹിതം.
- ആ ഉജ്ജീവനത്തിന് ഏർപ്പെട്ട ദിവ്യ പ്രബന്ധത്തെ നമ്മുടെ പൂർവ്വർ പലവിധമായും രക്ഷിച്ചു.
- ഇങ്ങനെ അഹൈതുകമായ (ഒരു കാരണവുമില്ലാത്ത) എംബെരുമാന്റെ സ്വാഭാവിക കരുണയാൽ കിട്ടിയ ദിവ്യ പ്രബന്ധങ്ങളെ നമ്മൾ –
- പഠിച്ചു,
- അവയുടെ അർത്ഥങ്ങളെ അധ്യാപകർ മുഖേന ഗ്രഹിച്ചു,
- ജീവിത ശൈലിയും അതെപ്പോലെ മാറ്റണം.
- ആഴ്വാർകളേയും അവരുടെ ദിവ്യ പ്രബന്ധങ്ങളുടെ മഹത്വവും പ്രാമാണികത്വവും അറിയാൻ താഴെപ്പറയുന്ന ലേഖനങ്ങൾ വായിക്കുക:
ദിവ്യ പ്രബന്ധങ്ങളുടെ താൾ തങ്ങളുടെ ഭാഷയിൽത്തന്നെ അറിയാൻ ഇവിടേ നോക്കുക – https://divyaprabandham.koyil.org.
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: https://granthams.koyil.org/2015/12/simple-guide-to-srivaishnavam-dhivya-prabandham-dhesam/
പ്രമേയം (ലക്ഷ്യം) – https://koyil.org പ്രമാണം (വേദം) – https://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള് – https://pillai.koyil.org
1 thought on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും”