ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
ചിത്ത് അചിത്ത് ഈശ്വരൻ എന്നു തത്വങ്ങളേ മൂന്നു വിധമായി ഇനം തിരിക്കാം.
- ചിത്ത്
- പരമപദമായ നിത്യ വിഭൂതിയിലും സംസാര സാഗരമായ ലീലാ വിഭൂതിയിലുമുള്ള കണക്കില്ലാത്ത ജീവാത്മാക്കളാണു ചിത്ത് എന്നു അറിയപ്പെടുക.
- ജ്ഞാന സ്വരൂപങ്ങളും ജ്ഞാനമുള്ളവകളും ചിത്താണു.
- ജ്ഞാനമാണ് ആനന്ദം. അതുകൊണ്ട് ദിവ്യ ജ്ഞാനമുള്ള ചിത്ത് ആനന്ദമയമാകുന്നു.
- ചിത്തുക്കളെ മൂന്നു വിധമായി ക്രമപ്പെടുത്താം:
- ഒരിക്കലും സംസാര ബന്ധങ്ങളിൽപ്പെടാത്ത നിത്യസൂരികൾ
- സംസാര ബന്ധത്തിൽനിന്നും മോചിതരായ മുക്തൻമാർ
- ഇപ്പോഴും സംസാര സാഗരത്തിൽ മുങ്ങി ദു:ഖിച്ചിരിക്കും ബദ്ധന്മാർ. ബദ്ധരിൽ രണ്ടു തരമാളുകളുണ്ട്:
- സംസാര ബന്ധം ഒഴിഞ്ഞുപോകാൻ ആഗ്രഹിക്കുന്ന മുമുക്ഷുക്കൾ
- സംസാര സുഖ ദു:ഖങ്ങളിൽ മുങ്ങിക്കഴിയുന്ന ബുഭുക്ഷുക്കൾ
- രണ്ടു വിധം മുമുക്ഷുക്കളുണ്ട്:
- തന്റെ സ്വന്തം സുഖം പ്രാർത്ഥിക്കുന്ന കൈവല്യാർത്ഥികൾ
- വേറൊന്നും വേണ്ടെന്നും ഭഗവദ് കൈങ്കര്യം മാത്രം ഫലം എന്നും കരുതിയിരിക്കുന്ന കൈങ്കര്യാർത്ഥികൾ
- കൂടുതൽ വിശദമായി അറിയാൻ ഇവിടേ പോയാലും: https://granthams.koyil.org/2013/03/06/thathva-thrayam-chith-who-am-i/
- അചിത്ത്
- അറിവില്ലാത്ത എല്ലാ വസ്തുക്കളും നമ്മുടെ ഇന്ദ്രിയങ്ങളാൽ അറിയപ്പെടുന്നവയും അചിത്താണ്.
- നിത്യ ലീലാ വിഭൂതികൾ രണ്ടിലും അചിത്തുണ്ട്.
- പ്രപഞ്ചത്തിൽ അറിയപ്പെടുന്നവയായും ആത്മീയ മേഖലയിൽ അറിയാൻ സഹായമായുമുള്ളതാണ് അച്ചിത്.
- അചിത്തുക്കളെ മൂന്നു വിധമാക്കാം:
- പരമപദത്തിൽ മാത്രമുള്ള ദോഷമറ്റ നന്മ, രജോ തമോ ഗുണങ്ങൾ ഒട്ടും ചേരാത്ത – ശുദ്ധ സത്വം. സംസാരത്തിലും ചിലപ്പോൾ കാണാം. ഉദാഹരണമായി ക്ഷേത്രങ്ങളിലുള്ള എംബെരുമാന്റെ ആർച്ചാ തിരുമേനി ശുദ്ധ സത്വമാണ്.
- ഈ പ്രപഞ്ചത്തിലുള്ളതു:
- നന്മയും തിന്മയും കലർന്നതു, രജോ തമോ ഗുണങ്ങൾ കലർന്ന സത്വ ഗുണം – മിശ്ര സത്വം
- നന്മ തിന്മകൾക്കു അപ്പുരമായ, സത്വ രജോ തമോ ഗുണങ്ങൾ ഒന്നുമില്ലാത്ത കാലം – സത്വ ശൂന്യം
- കൂടുതൽ വിശദമായി ഇവിടേ കാണാം https://granthams.koyil.org/2013/03/thathva-thrayam-achith-what-is-matter/
- ഈശ്വരൻ
- ശ്രീമന്നാരായണൻ
- മഹാലക്ഷ്മീ സമേതനായ സാക്ഷാൽ പരബ്രഹ്മം
- ഭഗവാൻ എന്നതിന് ജ്ഞാനം, ബലം, ഐശ്വര്യം, വീര്യം, ശക്തി, തേജസ്സു എന്ന ആറു ദിവ്യ കല്യാണ ഗുണങ്ങൾ നിറഞ്ഞവൻ എന്നർത്ഥം
- ഈശ്വരന് കണക്കില്ലാത്ത കല്യാണ ഗുണങ്ങളുണ്ട്.
- ഈശ്വരന് താഴ്ന്ന ഗുണങ്ങൾ ഒന്നുമില്ലാ.
- സർവ ചിത്ത് അചിത്തുക്കൾക്കും അവൻതന്നെയാണ് ആധാരം. അവയുടെ ജീവനേയും അവകളേയും അവൻതന്നെ താങ്ങിയുയർത്തിപ്പിടിക്കുന്നു.
- ഈശ്വര തത്വത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ നോക്കാം https://granthams.koyil.org/2013/03/thathva-thrayam-iswara-who-is-god/
ഈ മൂന്നു തത്വങ്ങൾക്കും പൊതുവായത്:
-
- ഈശ്വരന് ചിത്തിന് ജ്ഞാനമുണ്ടു.
- ചിത്തചിത്തുക്കൽ രണ്ടും ഈശ്വരന്റെ സ്വന്തം വസ്തുക്കളാണ്.
- ഈശ്വരന് അച്ചിത്തിന് ചിത്തെ സ്വാധീനിക്കാൻ കഴിയും. അതായതു ചിത്തെന്ന ജീവാത്മാവ് :
- ഐഹിക സുഖങ്ങളിൽ പെട്ടു പോയാൽ അതിനായ സ്വഭാവമേൽക്കുന്നു.
- ഭഗവദ്വിഷയത്തില് സ്ഥിരമായാല് ഭാഗവതനായി, ദോഷങ്ങൾ നീങ്ങി, സംസാര ഭന്ധം തകർത്തു മുക്തനാകുന്നു.
ഈ മൂന്നു തത്വങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ:
-
- എല്ലാത്തിനും ഏറ്റ്‌വും ഉയർന്നവനായ ഈശ്വരൻ എല്ലാത്തിനുള്ളിലും, എവിടത്തേയും, എപ്പോഴും, എല്ലാ വിധത്തിലും തിളങ്ങുന്നു.
- സദാ ഈശ്വര സേവനം ചെയ്യണമെന്ന ബോധമാണ് ചിത്തിന് ശ്രേഷ്ഠം.
- യാതൊരു ഭോദവുമില്ലാത്തെ, എപ്പോഴും മറ്റൊരുവരുടെ അനുഭവത്തിന്റെ ഉപഹാരമായിരിക്കുന്നതാ അചിത്തുടെ പ്രത്യേകത.
അമൂല്യമായ ഈത്തത്വങ്ങളെ തത്വത്രയ ഗ്രന്ഥത്തില് ശ്രീ പിള്ള ലോകചര്യർ വിശദീകരിച്ചു. ഇനിയും ഇവിടേ പഠിക്കാം https://granthams.koyil.org/2013/10/aippasi-anubhavam-pillai-lokacharyar-tattva-trayam/
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: https://granthams.koyil.org/2015/12/thathva-thrayam-in-short/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – https://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
1 thought on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – തത്വത്രയം”