ശ്രീവൈഷ്ണവം – വായന സൂചിക

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

pramanam-sastram

ശ്രീവൈഷ്ണവ പരിഭാഷ

ആചാര്യൻ / ഗുരു തൃമന്ത്രാർതഥ ഉപദേശകർ
ശിഷ്യന്‍ വിദ്യാര്‍ത്ഥി
ഭഗവാൻ ശ്രീമന്നാരായണൻ
അർച്ച ക്ഷേത്രങ്ങൾ, മഠങ്ങൾ, ഗൃഹങ്ങളിൽ നിന്നും നമ്മെ അനുഗ്രഹിക്കും എംബെരുമാൻടെ വിഗ്രഹം
എംബെരുമാൻ, പെരുമാൾ, ഈശ്വരൻ ഭഗവാൻ
എംബെരുമാനാർ എംബെരുമാനെക്കാൾ കാരുണ്യരായ ശ്രീരാമാനുജർ
പിരാന്‍ ഉപകാരി, സഹായി
പിരാട്ടി, തായാർ ശ്രീമഹാലക്ഷ്മി
മൂലവർ പ്രതിഷ്ഠ, ക്ഷേത്രങ്ങളിൽ നിശ്ചലമായ എംബെരുമാൻ
ഉത്സവർ തൃവീഥികളിൽ എഴുന്നരുളും എംബെരുമാൻ
ആഴ്വാർകൾ ഭഗവദനുഗ്രഹീതരായി, ദക്ഷിണ ഭാരതത്ത്, ദ്വാപറ യുഗ അവസാനത്തിൽ നിന്നും കലിയുഗ തുടക്കം വരെ വാഴ്‌ന്ന ശ്രീവൈഷ്ണവ അടിയന്മാർ. ഭഗവദ് അനുഭവത്തിൽ ആഴ്ന്നു പോയതു കാരണം ആഴ്വാൻമാർ എന്ന് പേരായി
പൂർവാചാര്യന്മാർ ശ്രീവൈഷ്ണവ സമ്പ്രദായത്തില് നമ്മെ ഈടുപെടുത്തുന്ന    ശ്രീമന്നാരായണൻ മുദലായവർ
ഭാഗവതമ്മാർ / ശ്രീവൈഷ്ണവമ്മാർ എംബെരുമാന്റെ അടിയന്മാർ
അരയർമാർ ദിവ്യ പ്രബന്ധ പാസുരങ്ങളെ ഗീതമായും അഭിനയിച്ചും പാടുന്നവർ
ഒരാൺവഴി ആചാര്യന്മാർ പെരിയ പെരുമാൾ മുതൽ മാമുനികൾ വരെയുള്ള ആചാര്യർകൾ

  1. പെരിയ പെരുമാൾ (ശ്രീമൻ നാരായണൻ)
  2. പെരിയ പിരാട്ടി (ശ്രീ മഹാലക്ഷ്മി)
  3. സേന മുതലിയാർ
  4. നമ്മാഴ്വാർ
  5. നാഥമുനികൽ
  6. ഉയ്യക്കൊണ്ടാർ
  7. മണക്കാൽ നംബി
  8. ആളവന്താർ
  9. പെരിയ നംബി
  10. എമ്പെരുമാനാർ
  11. എംബാർ
  12. ഭട്ടർ
  13. നംജീയർ
  14. നംബിള്ളൈ
  15. വടക്കു തിരുവീതി പിള്ളൈ
  16. പിള്ളൈ ലോകാചര്യർ
  17. തിരുവായ്മൊഴി പിള്ളൈ
  18. അഴകിയ മണവാള മാമുനികൾ
ദിവ്യ പ്രബന്ധം ആഴ്വാൻമാരുടെ പാസുരങ്ങൾ, അരുളിചെയ്തവ
ദിവ്യ ദംപതി ശ്രീമന്നാരായണനും ശ്രീമഹാലക്ഷ്മിയും
ദിവ്യ ദേശം ആഴ്വാൻമാർ മംഗലാശാസനം ചെയ്ത എംബെരുമാൻ ഇഷ്ടപ്പെട്ടു എഴുന്നരുളിട്ടുള്ള ദിവ്യ ക്ഷേത്രങ്ങൾ
ശ്രീസൂക്തി / ദിവ്യ സൂക്തി ഭഗവാൻ / ആഴ്വാൻമാർ / ആചാര്യന്മാർ തൃവാമൊഴി
അഭിമാന സ്ഥലം ഒരുപാട് പൂർവാചാര്യന്മാർ താമസിച്ച എംബെരുമാന്റെ ക്ഷേത്രങ്ങൾ
പാസുരം പാട്ടു, ശ്ലോകം
പതികം ദശകം
പത്ത് പത്ത് ദശകങ്ങൾ, നൂറു പാട്ടുകളുടേയത്

മാദ്ധ്യമ പദങ്ങൾ – ഇടയ്ക്കിടെ വ്യവഹരിക്കപ്പെടുന്ന ശ്രീവൈഷ്ണവ പാരമ്പര്യ പദങ്ങളും ഗദങ്ങളും

കോയിൽ ശ്രീരംഗം
തിരുമല തൃപ്പതി എന്നറിയപ്പെടുന്ന തൃവേങ്കഠം. ചിലസമയം മധുരയെ അടുത്ത തിരുമാളിരുഞ്ചോല എന്നുമാവാം
പെരുമാൾ കോയിൽ കാഞ്ചീപുരം
പെരുമാൾ ശ്രീരാമൻ
ഇളയപെരുമാൾ ലക്ഷ്മണൻ
പെരിയപെരുമാൾ ശ്രീരംഗനാഥൻ (മൂലവർ)
നമ്പെരുമാൾ ശ്രീരംഗനാഥൻ (ഉത്സവർ)
ആഴ്വാർ നമ്മാഴ്വാർ
സ്വാമി ശ്രീരാമാനുജർ
ജീയർ, പെരിയ ജീയർ മണവാള മാമുനികൾ
സ്വരൂപം നിജ സ്വഭാവം
രൂപം വടി
ഗുണങ്ങൾ

പരത്വം

സൗലഭ്യം

സൗശീല്യം

വാത്സല്യം

മാധുര്യം

കൃപ, കരുണ, ദയ, അനുകമ്പ

ദിവ്യ ഗുണങ്ങൾ

മേന്മ

എളിമ

ഔദാര്യം

കുട്ടികളോടും മറ്റും തോന്നുന്ന സ്നേഹം

മധുരത

ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്

ശാസ്ത്രം നമ്മുടെ അനുഷ്ഠാനങ്ങളെ നിയന്ത്രിക്കുന്നവയും ആധാരകമുമായ  ഗ്രൻഥങ്ങൾ
ഗ്രൻഥങ്ങൾ വേദങ്ങൾ, വേദാന്തം, ഇതിഹാസങ്ങൾ, പുരാണങ്ങൾ, സ്മൃതികൾ, ദിവ്യ പ്രബന്ധം, പൂർവ്വാചാര്യ ഗ്രൻഥങ്ങൾ, സ്തോത്രങ്ങൾ, വ്യാഖ്യാനങ്ങൾ
കര്മാവ് വിന, പ്രവൃത്തി, പുണ്യം, പാപം എന്നിവയോടെ ബന്ധമുള്ളത്
മോക്ഷംഭഗവത് കൈങ്കര്യ മോക്ഷം

കൈവല്യം

തളകളിൽ നിന്നും മോചനംതളകളൊക്കെ  നീങ്ങിക്കിട്ടിയപിന്നെ പരമപദത്തില് നിരന്തരം ഭഗവദ്  കൈങ്കര്യം  ചെയ്തു കഴിയുന്നത്

തളകളൊക്കെ  നീങ്ങിക്കിട്ടിയപിന്നെ  നിരന്തരം ആത്മ അനുഭവത്തില് തിളയ്ക്കൽ

കർമ്മ, ഭക്തി,  ജ്ഞാന യോഗങ്ങൾ ഈശ്വരനെ എത്താനുള്ള വഴികൾ
പ്രപത്തി, ശരണാഗതി എംബെരുമാനെ അടുക്കാൻ അവനെ മാത്രം പറ്റിയിരിക്കുന്നത്.
ആചാര്യ നിഷ്ഠർ ആചാര്യന്മാരെ മാത്രം ഗതിയെന്നു ശരണം  ചെയ്തവര്
ആചാര്യ അഭിമാനം ആചാര്യനാല് വാത്സല്യത്തോടെ രക്ഷിക്കപ്പെടൽ
പഞ്ച സംസ്കാരം (സമാശ്രയണം) ഭൂലോകത്തിലും പരമപദത്തിലും കൈങ്കര്യഞ്ചെയ്യാൻ അഞ്ചു വിദമായി ഒരു ജീവാത്മാവെ ശുദ്ധൻചെയ്യുന്ന സംസ്കാരം. ആ അഞ്ചു വിദങ്ങള് താഴേ കാണുക:
താപ – ശംഖു ചക്ര ലാഞ്ചന ചൂടാക്കിയ സംഖ് ചക്ര മുദ്രകൾ രണ്ടെയും കൊണ്ട് രണ്ട് തോളുകളിലും കുറിയിടുന്നത്. പാത്രങ്ങളിൽ ഉടമസ്ഥരുടെ പേര് കൊത്തുന്നത് പോലെ നമ്മള്  എംബെരുമാൻടെ  ഉടമ എന്ന് അറിയിക്കാനായി അവരുടെ ചിഹ്നങ്ങളെ രണ്ട് തോളുകളിലും ഏൽക്കുക.
പുണ്ഡ്ര ദേഹത്തില് പന്ത്രണ്ട് സ്ഥലത്ത് തീരുമെന്നും ശ്രീ ചൂര്ണവും കൊണ്ട് കാപ്പിടുക
നാമ രാമാനുജ ദാസൻ, മധുരകവി ദാസൻ, ശ്രീവൈഷ്ണവ ദാസൻ എന്നിങ്ങനെ ആചാര്യൻ ചൂട്ടുന്ന പേര്
മന്ത്രം മന്ത്രോപദേശം, ആചാര്യനിടത്ത് മന്ത്രത്തുടെ അർത്ഥം കേട്ട് മനസ്സിലാക്കുക, തന്നെ ജപിക്കുന്നവൻ്റെ ദുഖങ്ങളെ മാറ്റരുന്നതാ മന്ത്രം. തൃമന്ത്രം, ഭ്വയം, ചരമ ശ്ലോകം എന്ന ഈ മൂന്നിനും സംസാര ദുഖത്തെ മാട്രാൻ കഴിവുണ്ട്
യാഗം ദേവപൂജ, ആചാര്യനിടത്ത് ത്രുവാരാധനം  ചെയ്യാൻ പഠിക്കുക
കൈങ്കര്യം എംബെരുമാൻ, ആഴ്വാർ ആചാര്യർ ഭാഗവതന്മാർക്കു ദാസ്യം ചെയ്യുക
ത്രുവാരാധനം എംബെരുമാനെ പൂജിക്കുക https://granthams.koyil.org/2013/12/13/srivaishnava-thiruvaaraadhanam-tamil/
തൃമനസ്സു ദൈവ ഇച്ഛ
ശേഷി ഉടയോൻ, ഉടമസ്ഥൻ
ശേഷൻ അടിയൻ, അടിമ
ശേഷത്വം ശ്രീ രാമനെ സേവനം ചെയ്യാൻ ശ്രീ ലക്ഷ്മണൻ എപ്പോഴും തയ്യാറായിരുന്നതേപ്പോലെ ഭഗവാനെ കൈങ്കര്യം ചെയ്യാൻ തയ്യാറായിരുത്തൽ
പാരതന്ത്ര്യം ശ്രീ ഭരതനെപ്പോലെ എംബെരുമാനെ സേവനം ചെയ്യുമ്പോഴ് അവൻ പറഞ്ഞത് അനുസരിക്കുക. ശ്രീ രാമൻ കാനനം പോകുമ്പോൾ കൂടെപ്പോകാൻ ഭരതൻ ശ്രമിച്ചു. ശ്രീ രാമൻ വേണ്ടെന്നു പറഞ്ഞു രാജ്യം ഭരിക്കാൻ ഉത്തരവ് നൽകി. ഭരതൻ സമ്മദിച്ച്  തൃമനസ്സേ പാലിച്ച്.
സ്വാതന്ത്ര്യം തോന്നിയതേ ചെയ്യാൻ ആരേയും എന്തിനേയും ആവശ്യമില്ലാ
പുരുഷകാരം ശിപാർശ ചെയ്യുക, ദ്വേഷ്യം മാറ്റുക, ജീവാന്മര് അർഹതയില്ലാത്തവരെന്നാലും, പാവികളായാലും കാരുണ്യത്തോടെ അവരെ കാത്തു രക്ഷിക്കാൻ മഹാലക്ഷ്മീ എംബെരുമനിടതതു ശിപാർശ ചെയ്യുക,   ആചാർയന്മാർ ഈലോകത്തു മഹാലക്ഷ്മീയുടെ പ്രതിനിധികളാണു. പുരുഷകാരകർക്കു ആവശൃമായ മൂന്നു ഗുണങ്കൾ താഴേ കാണുക:
 ക്രുപ ദു:ഖിക്കുന്ന ജീവരിടത്തു മനസ്സലിവു
 പാരതന്ത്ര്യം ഈശ്വരനിടത്തു ആഴ്ന്ന വിശ്വാസം
അനന്യാർഹത്വം മുഴുവനും ഭഗവാനിനായി മാത്രം ജീവിക്കുക. വേരൊർത്തർക്കായല്ല.
അന്യശേഷത്വം ഭഗവാനല്ലാത്ത വേരൊർത്തനുക്കായി ജീവിക്കുക.
വിഷയാന്തരം ഐന്ദ്രിയ അഭിവാഞ്ജ, കൈന്കർയം അല്ലാത്തവ
ദേവതാന്തരം വാസ്തവത്തില് എംബെരുമാ മാത്രമേ ദേവൻ ആണു.  ഈശ്വരൻ തുടങ്ങിയ മറ്റവരൊക്കെ ദേവതാന്തരങ്ങളാണു. ലോക ക്ഷേമ നിർവാകത്തിനായി എംബെരുമാൻ നിയമിച്ച, കർമ്മവശപ്പെട്ടു പോയ ഇത്തരം ജീവർകളെ എംബെരുമാൻ പോലാണു എന്നു മയങ്ങി ചില ഫലങ്ങളേ നേടാമെന്നു വിചാരിക്കിന്നതു തെറ്റാണു.
സ്വഗത സ്വീകാരം ഭഗവാനെയോ ആചാർയനെയോ നമ്മൾ സ്വയം ഏറ്റെടുത്തല് (ഇതു അഹംകാര ഗർഭമാണു)
പരഗത സ്വീകാരം നമ്മുടെ അപേക്ഷയോ നിർബ്ബന്ധമോ ഇല്ലാത്തെ ഭഗവാനോ ആചാർയനോ സ്വയം നമ്മളെ ഏറ്റെടുക്കുക
നിർഹേതുക ക്രുപ ഒരു കാരണവും ഇല്ലാത്ത ക്രുപ. ജീവൻ ചോദിക്കാത്ത തന്നെ പരമാത്മാ കാണിക്കുന്ന ക്രുപ
സഹേതുക ക്രുപ ജീവൻ മുൻകൈയെടുത്തു പ്രാർത്തിച്ചതിനായി എംബെരുമാൻ കാണിക്കുന്ന അലിവ്
നിത്യർ, നിത്യസൂരികൾ എംബെരുമാൻ പരമപദതത്തിലായാലും മറ്റെവ്വിടെയായാലും സദാ അവനെ കൈങ്കര്യം ചെയ്തു കഴിയുന്നവർ. ഇവരെല്ലാരും എപ്പോഴും ബന്ധങ്കളൊന്നും ഇല്ലാത്തവരാണു
മുക്തർ ഭൂലോകത്തു ബന്ധപ്പെട്ടിരുന്നവർ. ബന്ധങ്കൾ ഒഴിഞ്ചു എംബെരുമാൻടെ അനുഗ്രഹം കാരണം ശുദ്ധ ആത്മാവായി സദാ കൈങ്കർയം ചെയ്തു കഴിയുന്നവർ
ബദ്ധർ സംസാരികൾ. ലോകത്തും സംസാരത്തും പെട്ടുപോയവർ
മുമുക്ഷു മോക്ഷം കിട്ടാൻ ആഗ്രഹിക്കുന്നവർ
പ്രപന്നർ എംബെരുമാൻടെ ശരണം പറ്റിയവര്. മുമുക്ഷളെപ്പോലെ
ആര്ത്ത പ്രപന്നർ ഇപ്പത്തന്നേ സംസാരത്തെ വിട്ടു നീങ്കാൻ കൊതിയുള്ളവർ
ത്രുപ്ത പ്രപന്നർ ഭൂലോകത്തു ഭഗവാനിനും ഭാഗവതർക്കും കൈങ്കർയഞ്ചെയ്തു പിന്നീടു പരമപദത്തു നിത്യ കൈങ്കർയഞ്ചെയ്യാൻ താല്പ്പർയമുള്ളവർ
തീർത്ഥം വിശുദ്ധ ജലം
ശ്രീപാദ തീർത്ഥം ചരണാമ്രുതം. ആചാർയരുടെ പാദങ്കളെ കഴുകിയ ജലം
ഭോഗം എംബെരുമാനിനെ സമർപ്പിക്കാൻ തയ്യാരായുള്ള ഭക്ഷണം
പ്രസാദം എംബെരുമാനിനു സമർപ്പിച്ച ശേഷം കഴിക്കുന്ന ഭക്ഷണം
ഉച്ഛിഷ്ഠം പ്രസാദം എന്ന വാക്കിൽടെ പര്യായ പദം. ഒരാൾ ഭക്ഷിച്ചതിൻടെ മിച്ചം, അവശേഷിച്ചതു, ബാക്കി, എച്ചിൽ, വേരോർത്തർ സ്പർശിച്ച ഭക്ഷണം, സന്ദർഭോചിതമായി അർത്ഥമാക്കുക
പടി ഭോഗം എന്നു അർത്ഥമാക്കുക
ചാർത്തുപ്പടി കളഭം
ശഠാരിശ്രീശഠകോപം എംബെരുമാൻടെ ത്രുപ്പാദങ്ങൾ. ശ്രീനമ്മാഴ്വാർ എന്നു കരുതുക
മധുരകവികൾ ശ്രീനമ്മാഴ്വാരുടെ ത്രുപ്പാദ കമലങ്ങൾ
ശ്രീരാമാനുജൻ ആഴ്വാർ ത്രുനഗരിയില് ആഴ്വാരുടെ ത്രുപ്പാദങ്ങൾ
ശ്രീരാമാനുജൻ ആഴ്വാമ്മാർ ഏവരുടെ ത്രുപ്പാദങ്ങൾ
മുദലിയാണ്ടാൻ ശ്രീരാമാനുജരുടെ ത്രുപ്പാദങ്ങൾ
പൊന്നടിയാഞ്ചെങ്കമലം ശ്രീമണവാള മാമുനികളുടെ ത്രുപ്പാദ കമലങ്ങൾ
പൊതുവേ ആപ്ത ശിഷ്യമ്മാർ ആചാർയൻടെ ത്രുപ്പാദങ്ങളെന്നത്രെ. ഉദാഹരണത്തിന് നഞ്ജീയരെ ഭട്ടരുടെ ത്രുപ്പാദങ്ങളായും നമ്പിള്ളയെ നഞ്ജീയരുടെ ത്രുപ്പാദങ്ങളെന്നും പറയും
വിഭൂതി ഐശ്വർയം, സമൃദ്ധി
നിത്യ വിഭൂതി പരമപദം, അദ്ധ്യാത്മിക സമൃദ്ധി
ലീലാ വിഭൂതി നമ്മുടെ പാർപ്പിടമായ ഭൂലോക സമ്പത്തു
അടിയൻദാസൻ ഞാൻ എന്നു അഹങകാരമായീപ്പറയുന്നതിനു പകരം  വിനിതമായി ഉപയോഗിക്കുന്ന പദങ്ങൾ
ദേവരീർ, ദേവർ, ശീമാൻ താങകൾ, ഭവാൻ, അങ്ങ് എന്നു ശ്രീവൈഷ്ണവമ്മാരെ സാദരം അഭിസമ്ബോധനഞ്ചെയ്യുക
എഴുന്നെള്ളിപ്പു ആഗമനം, അമർന്നിരുക്കുക
കൺവളരുക ഉറങ്ങുക
നീരാട്ടം ആറാട്ടം, കുളിക്കുക
ശയനം കിടപ്പു, ഉരക്കം, വിശ്രമം
ശ്രീപാദം പെരുമാൾ, ആഴ്വാർ അഥവാ ആചാർയനെ പല്ലക്കിൽ ചുമക്കുക
വ്യാഖ്യാനം വിശദീകരണം, വിശദമായ അർത്ഥവിവരണം
ഉപന്യാസം പ്രഭാഷണം, പ്രസംഗം
കാലക്ഷേപം ശ്രീകോശ മൂല ഗ്രന്ഥം വായിച്ചു അർത്ഥം വിശദീകരിക്കുക
അഷ്ട്ദിഗ്ഗജങ്ങൾ ശിൊഷ്യമ്മാരെ ക്രമീകരിക്കാനും, സല്സമ്പ്രദായത്തേ പരിപാലിക്കാനും ശ്രീമണവാള മാമുനികൾ നിയോഗിച്ച എട്ടു ശിഷ്യമ്മാർ
തത്വം, സിദ്ധാന്തം സംബന്ധിച്ച പദങ്ങൾ
വിശിഷ്ടാദ്വൈതം ജഡപ്രകൃതിയായ അചിത്തെന്ന ശരീരങ്കൊണ്ട വിശേഷജ്ഞാനമുള്ള ചിത്താണ് പരബ്രഹ്മം എന്നു ബോധിപ്പിക്കുന്ന തത്വം
സിദ്ധാന്തം നമ്മുടെ വിശിഷ്ടാദ്വൈത തത്വം
മിഥുനം ദമ്പതി, ഇണ – പെരുമാളും പിരാട്ടിയും
ഏകായനം ശ്രീദേവിയെ അപ്രാദാന്യമാക്കി ശ്രീമന്നാരായണനെ മാത്രം പരമൻ എന്ന തത്വം
മായാവാദം ബ്രഹ്മം ഒന്നേയുള്ളു. മറ്റേതൊക്കെ മായയെന്ന തത്വം
ആസ്തികൻ ശാസ്ത്രത്തെ ഏൽക്കുന്നവൻ
നാസ്തികൻ ശാസ്ത്രത്തെ നിരാകരിക്കുന്നവർ
ബാഹ്യർ ശാസ്ത്രത്തെ നിരാകരിച്ചു തള്ളിക്കളയുന്നവർ
കുദൃഷ്ടി ശാസ്ത്രത്തെ സ്വീകരിച്ചു തൻടെ സൌകര്യം പോലേ അതെ മാറ്റിപ്പറയുന്നവർ
ആപ്തർ വിശ്വസിക്കാവുന്ന ശാസ്ത്രജ്ഞൻ
പ്രമ പരമാർഥജ്ഞാനം
പ്രമേയം പരമാർഥജ്ഞാനത്തുടെ ലക്ഷ്യം
പ്രമാതാ പ്രമാതാവ്, പരമാർഥജ്ഞാന ദാതാവ്
പ്രമാണം പരമാർഥജ്ഞാനത്തെ അറിയാൻ തുണ
പ്രത്യക്ഷം കാണാനോ കേൾക്കാനോ കഴിയുന്നതു
അനുമാനം പ്രത്യക്ഷമായ ഒരു ജ്ഞാനത്തിൽനിന്നു അപ്രത്യക്ഷമായ ഒന്നിനെ ഊഹിക്കൽ, നേരത്തേ പഠിച്ചതിൻടെ അടിസ്ഥാനത്തു അദികരിക്കുന്ന ജ്ഞാനം
ശബ്ദം ശാസ്ത്ര വാക്കുകൾ, സത്യസന്ധമായ ഗ്രന്ഥങ്ങൾ
തത്വത്രയം നേര് മൂന്ന്, പ്രപന്നർ അറിയേണ്ട മൂന്നു തത്വങ്ങൾ
ചിത്ത് വിശേഷജ്ഞാനമുള്ള ചേതനൻ, ജീവാത്മാവ്
അചിത്ത്, അചേതനം, പ്രകൃതി അറിവില്ലാത്തതു, ജഡപ്രകൃതി, വസ്തു
ഈശവരൻ ശ്രീമന്നാരായണൻ, ഭഗവാൻ
രഹസ്യത്രയം മൂന്നു രഹസ്യ മന്ത്രങ്ങൾ, പഞ്ചസംസ്കാര സമയത്തു ആചാർയൻ ഉപദേശിക്കും
തൃമന്ത്രം അഷ്ടാക്ഷര മഹാമന്ത്രം, എട്ടെഴുത്തു
ദ്വയം ദ്വയ മഹാമന്ത്രം, രണ്ടു വാഖ്യങ്ങൾ ഉള്ള മന്ത്രം
ചരമ സ്ലോകം പൊതുവേ സൂചിപ്പിക്കിന്നതു “സര്വധർമാൻപരിത്യജ്യ” എന്ന ഭഗവദ് ഗീത പതിനെട്ടാം അധ്യായത്തേ അറുപത്തിയാറാം സ്ലോകം. പ്രപന്നമ്മാർ, “സകൃദേവപ്രപന്നായ” എന്ന ശീരാമ ചരമ സ്ലോകത്തേയും, “ സ്തിതേമനസിസുസ്വസ്തേ” എന്ന വരാഹ ചരമ സ്ലോകത്തേയും കൂട്ടിച്ചേർത്തു അനുസന്ധിക്കിന്നു
അർത്ഥ പഞ്ചകം അഞ്ചു മുഖ്യ വിഷയങ്ങൾ, പഞ്ചസംസ്കാര സമയത്തു ആചാർയൻ ഉപദേശിക്കും
ജീവാത്മാവ് അറിവുള്ള ജീവൻ
പരമാത്മാവ് എംബെരുമാൻ, ഭഗവാൻ
ഉപേയം, പ്രാപ്യം ലക്ഷ്യം (കൈങ്കർയം എന്ന)
ഉപായം ലക്ഷ്യ പ്രാപ്തിയ്ക്കുള്ള വഴി
വിരോധി ലക്ഷ്യ പ്രാപ്തിയ്ക്കെതിരായ തടസ്സം
ആകാരത്രയം ഓരോ ജീവാത്മാവിനുമുള്ള മൂന്ന് ഗുണങ്ങൾ (സത്ത്വം, രജസ്സ്, തമസ്സ് എന്നീ)
അനന്യ ശേഷത്വം എംബെരുമാനൊരുത്തനെ മാത്രം നേതാവായി ഏൻക്കുക
അനന്യ ശരണത്വം എംബെരുമാനൊരുത്തനെ മാത്രം ശരണം ഗമിക്കുക
അനന്യ ഭോഗ്യത്വം ഈ പദത്തുടെ തൊലിപ്പുറത്തു മാത്രം നോക്കിയാൽ ഭഗവാനെ മാത്രം അനുഭവിക്കുക എന്നു തോന്നിയേയ്ക്കാം. പക്ഷേ ശരിക്കും ഭഗവാനൊരുത്തൻ അനുഭവിക്കാൻ മാത്രം അർഹനാകുക എന്നതാ ശ്രേഷ്ടമായ അർത്ഥം
സാമാനാധികരണ്യം ഒരേ വസ്തുവിനുള്ള രണ്ടുതരം ഗുണങ്ങളെ സുചിപ്പിക്കിന്നു.മൺകുടം എന്നാൽ, മൺ കൊണ്ടു മെനയ്ഞ്ചതു എന്നും, കുടം പോലൊരു രൂപത്തിൽ സൃഷ്ടിച്ചീട്ടുണ്ടെന്നും മനസ്സിലാക്കാം.

സംസ്കൃതത്തിൽ, ശുക്ല പടം എന്നാൽ, വെളുത്ത തുണി എന്നർത്ഥം. ഈയൊരേ സാധനത്തിനു, വെളുത്ത നിറമുണ്ടെന്നും, നെയ്തുണ്ടാക്കിയെന്നും രണ്ടു ഗുണങ്ങൾ ഉണ്ടെന്നു മനസ്സിലാകും.

അങ്ങനതന്നേ, ഭഗവാൻ ഒരുത്തൻതന്നേ, ചിത്ത് അചിത്ത് എന്ന രണ്ടു അവസ്ഥകളിലും വ്യാപിച്ചു നിൽക്കുന്നു.

മനസ്സിലാക്കാൻ പ്രയാസമുണ്ടാവും! വേദ വേദാന്തം പഠിച്ച വിദ്വാമ്മാരിടത്തു ചോദിച്ചു മനസ്സിലാക്കുക.

വൈയധികരണം ഒരേ വസ്തുവിനെ രണ്ടും രണ്ടിനും കൂടുതലായ ഗുണങ്ങളെ സുചിപ്പിക്കിന്നു.മേശ മുകളിൽ പൂവ് എന്നാൽ, മേശ, പൂവ് രണ്ടും വ്യത്യസ്തമായവ എന്നറിയാം.

തറയിൽ നാൽകാലി എന്നാൽ, തറ, നാൻകാലി രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നറിയാം.

സമഷ്ടി സൃഷ്ടി ഭഗവാൻ പഞ്ച ഭൂതങ്ങളെ ശൃഷ്ടിച്ചു, ഒരു ജീവനെ ബ്രഹ്മാവ് എന്നു നിയോഗിക്കിന്നതു
വ്യഷ്ടി സൃഷ്ടി ഭഗവാൻ, ബ്രഹ്മാവിനും ഋഷിമാർക്കും പിന്നെയും അവരെ സൃഷ്ടിക്കാൻ അനുവദിച്ചു, വിഭിന്നമായ രൂപമും സ്വഭാവമും ഉള്ള വസ്തുക്കളെ അവർ വഴിയായി സൃഷ്ടിക്കിന്നതു
വ്യഷ്ടി സംഹാരം ഭഗവാൻ, ശിവൻ അഗ്നി, എന്നിരുവർ മുഖാന്തരം ഭൌതിക വസ്തുക്കളെ സംഹരിക്കൽ
സമഷ്ടി സംഹാരം ഭഗവാൻ, പഞ്ച ഭൂതങ്ങളേയും, മിച്ചം വന്ന വസ്തുക്കളേയും, സ്വയം ഉള്ളിലടക്കൽ

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: https://granthams.koyil.org/readers-guide-english/

പ്രമേയം (ലക്ഷ്യം) – https://koyil.org

പ്രമാണം (വേദം) – https://granthams.koyil.org

പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org

ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

2 thoughts on “ശ്രീവൈഷ്ണവം – വായന സൂചിക”

Leave a Comment