ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ആമുഖം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഒരെളിയ സൂചിക

<< വായന സൂചിക

srivaishna-guruparamparai
ഒരാണ്വഴി ആചാര്യ വംശാവലി

ശ്രീമന്നാരായണൻ ബ്രഹ്മാവിനു സൃഷ്ടി തുടങ്ങും സമയത്തു വേദങ്ങളെ ഉപദേശിച്ചു. ഏതുമില്ലാത്ത എല്ലാ ജീവികൾക്കും ഹിതകാരിയായ പ്രഭുവല്ലയോ? ജ്ഞാനികൾക്കു ഇതു ഉജ്ജീവനം കൂടി ആയിക്കോട്ടെ!

വൈദികർ ഏവർക്കും പ്രമാണം വേദം തന്നെയാണ്. ആചാര്യനു (പ്രമാതാവ്)   വേദ ശാസ്ത്രം (പ്രമാണം) കൊണ്ടേ ഭഗവാനെ (ലക്ഷ്യം) ചുണ്ടിക്കാണിക്കാനാവു.

എല്ലാ താഴ്ന്ന ഗുണങ്ങൾക്കും നേരെതിരായ ഉത്തമ ശീലങ്ങളും (അഖില ഹേയ പ്രത്യനിക ദാനത്വം) , എല്ലാ നന്മകൾക്കും വസതി (കല്യാന്നൈക ദാനത്വം) എന്നതായ വ്യത്യസ്ത വിശേഷങ്ങൾ എംബെരുമാനെ (പ്രമേയം എന്ന ലക്ഷ്യം) വേർപ്പെടുത്തി കാണിക്കുന്നു.  അങ്ങനെ വേദത്തിൽ വ്യത്യസ്ത ഗുണങ്ങളായവ:

 • ആരും സൃഷ്ടിച്ചതല്ല. ഓരോ സൃഷ്ടി കാലത്തും എംബെരുമാൻ ബ്രഹ്മാവിനു വേദം ഉപദേശിക്കുന്നു. അതു കൊണ്ടു സാമാന്യരുടെ സൃഷ്ടികൾക്കുള്ള കുറവുകളൊന്നുമില്ലാതെ തിളങ്ങുന്നു വേദം (അപൗരുഷേയത്വം).
 • അഴിയാത്ത ശാശ്വതം. ആദിയുമില്ല. അന്തവുമില്ല. അന്തരാർഥമറിഞ്ഞ എംബെരുമാൻ തന്നെയാണു ബ്രഹ്മാവിനു വേദത്തെ ഉപദേശിക്കുന്നത്. (നിത്യം).
 • നിരൂപണത്തിനു വേറൊരു ശാസ്ത്രത്തിന്റെ ആവശ്യമില്ലാത്ത സ്വയം ആധാരമാണു (സ്വത: പ്രമാണ്യത്വം).

വേദത്തിന്റെ വിസ്തീർണ്ണത്തേയും, കാലഗതിയിൽ കുറഞ്ഞു വരുന്ന മനുഷ്യന്റെ ബുദ്ധി ശക്തി കൊണ്ടു വേദങ്ങളെ അറിയാനുള്ള പ്രയാസത്തിനേയും ഓർത്തു, വേദ വ്യാസർ ഋഗ്, യജസ്, സാമം, അഥർവണം എന്നീ നാലായി വേദം പങ്കിട്ടു.

വേദ സാരം വേദാന്തം. ഇങ്ങിനെ എംബെരുമാനേക്കുറിച്ചുള്ള സൂക്ഷ്മമായ വിഷയങ്ങളെ ഉപനിഷത്തുകൾ പ്രസ്താവിക്കുന്നു. വേദം ഉപാസന ക്രമങ്ങളേ പറ്റിയും. വേദാന്തം ഉപാസന വിഷയമായ എംബെരുമാനേകുറിച്ചും പറയുന്നു. ഒരുപാടുള്ള ഉപനിഷത്തുകളിൽ പ്രദാനമായവ:

 • ഐതരേയ
 • ബൃഹദാരണ്യക
 • ഛാന്ദോഗ്യ
 • ഈശ
 • കേന
 • കഠ
 • കൗഷീതികീ
 • മഹാ നാരായണ
 • മാണ്ഡൂക്യ
 • മുണ്ടക
 • പ്രശ്ന
 • സുബല
 • ശ്വേതാശ്വതര
 • തൈത്തിരീയ

ഉപനിഷത്തുകൾക്കൊരു സാരവും വേദ വ്യാസർ അരുളി. അതാണു ബ്രഹ്മ സൂത്രം. ഇതും വേദന്തത്തിൽ ഉൾപ്പെടും.

വേദങ്ങൾ അനന്തമായും, കണക്കില്ലാത്തതായും, അളക്കാനാവാത്തതായും, എളുപ്പം അറിയാൻ കഴിയാത്തതായും ആയതിനാൽ സ്മൃതി, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവ കൊണ്ട് നമ്മൾ വേദങ്ങളെ മനസ്സിലാക്കുന്നു:

സ്മൃതി – മനു, വിഷ്ണു, ഹാരീതർ, യാജ്ഞവൽക്യർ എന്നു തുടങ്ങിയ മഹാഋഷികൾ കൂട്ടിച്ചേർത്ത ശാസ്ത്രങ്ങൾ.

ഇതിഹാസം – ശ്രീ രാമായണം (ശരണാഗതി ശാസ്ത്രം), ശ്രീ മഹാഭാരതം (അഞ്ചാം വേദം, പഞ്ചമോ വേദം)

പുരാണം – ബ്രഹ്മാവു കൂട്ടിച്ചേർത്ത പതിനെട്ടു പുരാണങ്ങൾ മാത്രമാണ് അംഗീകൃതം. ബ്രഹ്മാവു സത്വ ഗുണമായിരുന്നപ്പോൾ എംബെരുമാനെക്കുറിച്ചും, രാജസ ഗുണമായപ്പോൾ സ്വയം തന്നേക്കുറിച്ചും, താമസനായപ്പോൾ അഗ്നി എന്നീ താഴ്ന്ന ദേവതകളേക്കുറിച്ചും പുരാണങ്ങളെഴുതി. അതു കൊണ്ട് ഈ ഓരോ പുരാണങളുടെ ഗുണവും അങ്ങനെതന്നെയാണ്.

ഇത്രയും പലവിധ ശാസ്ത്രങ്ങൾ ഉണ്ടായിട്ടും ജീവർക്കു ജ്ഞാനമൊന്നും ഉണ്ടായില്ല. സംസാരത്തിൽ മുങ്ങിപ്പെട്ടു ദുഃഖിച്ചിരുന്നു. അപ്പോൾ സ്വയം ഭഗവാൻ തന്നെ അവതരിച്ചു, ജ്ഞാനത്തെയൂട്ടി അവരെ നൽവഴിയിലാക്കാൻ ശ്രമിച്ചു. മനുഷ്യൻ നന്നായില്ല. കൂടാതെ ഈശ്വരനെത്തന്നെ എതിർത്തു.

അതുകൊണ്ട് മനുഷ്യരിൽ ചിലരെത്തന്നെ തിരഞ്ഞെടുത്തു, തന്റെ കാരുണ്യത്താൽ മയക്കമില്ലാത്ത സൽബുദ്ധി കൊടുത്തു, ആഴ്‌വാന്മാരായി ഭഗവദ് അനുഭവത്തെ ആസ്വദിച്ച് മറ്റേവർക്കും വിശദമായി പറയുന്നവരുമായ പരമ കാരുണികരായി സ്ഥാപിച്ചു. പൊയ്കൈയാഴ്വാർ, ഭൂതത്താഴ്വാർ, പേയാഴ്വാർ, തൃമഴിസൈയാഴ്വാർ, നമ്മാഴ്വാർ, കുലശേഖരാഴ്വാർ, പെരിയാഴ്വാർ, തൊണ്ടരടിപ്പൊടിയാഴ്വാർ, തൃപ്പാണാഴ്വാർ, ത്രുമങയാഴ്വാർ, മധുരകവിയാഴ്വാർ, ആണ്ടാൾ എന്നീ പന്ത്രണ്ടു ആഴ്‌വാന്മാർ മുഖേന ഈശ്വര സ്തുതിതന്നെ ജീവിത ലക്ഷ്യമെന്നു കാണിച്ചു.

എന്നിട്ടും തൃപ്തനാവാത്ത എംബെരുമാൻ, ശ്രീ നാഥമുനികൾ തുടങ്ങി ശ്രീ മണവാളമാമുനികൾ വരെയുള്ള ആചാര്യന്മാരെ സൃഷ്ടിച്ചു. ആദിശേഷന്റെ അവതാരമായ  ശ്രീ രാമാനുജർ ഈ ഗുരു പരമ്പരയിൽ നടുനായകനായി. ശ്രീ വൈഷ്ണവ സംപ്രദായത്തെയും, ശ്രീ വിശിഷ്ഠാദ്വൈത സംപ്രദായത്തെയും ഉച്ചത്തിലുയർത്തി.

പരാശരർ, വ്യാസർ, ധർമിടർ, ഡങ്ങർ എന്ന ഋഷികളെ പിന് തുടർന്നു വിശിഷ്ഠാദ്വൈത സിദ്ധാന്തത്തെ നന്നായി സ്ഥാപിച്ചു.  എഴുപത്തിനാല് സിംഹാസന അധിപതികളെ നിയമിച്ചു ആഗ്രഹം ഉള്ളവർക്കു എല്ലാം ശ്രീവൈഷ്ണവത്തെ അറിയാൻ അവസരമുണ്ടാക്കി. അദ്ദേഹത്തിന്റെ കഴിവുകൊണ്ടും ഏവരെയും നൽവഴിയിലാക്കിയതിനായും നമ്മുടെ സമ്പ്രദായം എംബെരുമാനാർ(രാമാനുജരുടെ ഒരു വിശേഷണമാണ് എംബെരുമാനാർ) ദർശനം എന്ന് അറിയപ്പെടുന്നു.

നാലായിര ദിവ്യ പ്രബന്ധങ്ങളേയും അവയുടെ അർത്ഥങ്ങളേയും പ്രചാരണം ചെയ്യാനായി ശ്രീ മണവാളമാമുനികളായി പിന്നീട് ശ്രീ രാമാനുജർ പുനർ അവതരിച്ചു. ശ്രീ രംഗ നാഥനും ശ്രീ മണവാളമാമുനികളെ ആചാര്യനായി വരിച്ചു, സ്വയം ആദിഗുരുവായി തുടങ്ങിയ ഗുരുപരമ്പര രത്ന ഹാരത്തെ താൻ തന്നെ പൂർത്തീകരിച്ചു. 

പിന്നീട് ശ്രീ മണവാളമാമുനികളുടെ അഷ്ടദിഗ്ഗജങ്ങൾ എന്ന എട്ടു ശിഷ്യന്മാരാലും, പ്രത്യേകിച്ചും പ്രധാന ശിഷ്യർ ശ്രീ പൊന്നടിക്കൽ ജീയർ വഴിയായി, ശ്രീ വൈഷ്ണവ സമ്പ്രദായം നന്നായി പോഷിപ്പിച്ചെടുത്തു.  

അതിനപ്പുറവും ഒരുപാട് ആചാര്യന്മാർ അവതരിച്ചു, നമ്മുടെ പൂർവ്വികന്മാർ തിരുമനസ്സുകൊണ്ട്‌ ശ്രീ വൈഷ്ണവ സമ്പ്രദായത്തെ പാലിച്ചു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: https://granthams.koyil.org/2015/12/simple-guide-to-srivaishnavam-introduction/

പ്രമേയം (ലക്ഷ്യം) – https://koyil.org

പ്രമാണം (വേദം) – https://granthams.koyil.org

പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org

ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

 

1 thought on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – ആമുഖം”

Leave a Comment