ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
തിരുവായ്മൊഴിയിന് തുടക്കമായി ശ്രീ പരാശര ഭട്ടർ എഴുതിയ തനിപ്പാട്ടു അർത്ഥ പഞ്ചക സാരമാണു:
തനിയൻ - തമിഴിൽ
മിക്ക വിറൈനിലൈയും മെയ്യാ മുയിർനിലൈയും
തക്ക നെറിയും തടൈയാകിത് - തൊക്കിയലും
ഊഴ്വിനൈയും വാഴ്വിനൈയു മോതുങ് കുരുകൈയർകോൻ
യാഴിനിസൈ വേദത്തിയൽ.
അർത്ഥം: തിരുക്കുരുകൂർ നാട്ടുകാർക്ക് നാഥനായ നമ്മാഴ്വാരുടെ വീണ നാദമായ തിരുവായ്മൊഴി പ്രബന്ധം:
- പരംപൊരുളായ ശ്രീമനാരായണന്റെ സ്വരൂപത്തേക്കുറിച്ചും,
- നിത്യനായ ജീവാത്മാവിന്റെ സ്വരൂപത്തേക്കുറിച്ചും,
- ജീവാത്മാവ് പരമാത്മാവിൽ എത്തിച്ചേരാൻ പറ്റിയ വഴി ഏതൊന്നെന്നും,
- പരമാത്മാവിലേക്ക് അടുക്കാൻ തടസ്സമായി കൂട്ടിച്ചേർത്തിട്ടുള്ള കർമ്മ പാപങ്ങളായ വിരോധികളുടെ സ്വഭാവത്തെയും,
- ജീവിത ലക്ഷ്യങ്ങളായ പുരുഷാർത്ഥങ്ങൾ ഏതാണ് എന്നതും ഓതുന്നു.
വളരെ ചുരുക്കത്തിൽ ധർമ്മ, അർത്ഥ, കാമ, മോക്ഷ, കൈങ്കര്യം(ഭഗവദ് സേവ) എന്നീ അഞ്ചു പുരുഷാർത്ഥങ്ങളാണു അർത്ഥ പഞ്ചകം. ആചാര്യർ മുഖേന ഉപദേശം ഏറ്റ് വാങ്ങേണ്ടേ ഈ തത്വത്തിന് ശ്രീപിള്ള ലോകാചാര്യർ ഒരു രഹസ്യ ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതിന്റെ ചുരുക്കം:
- അഞ്ചു വിധം ജീവാത്മാക്കൾ:
- നിരന്തര വൈകുണ്ഠവാസികളായ നിത്യസൂരികൾ
- സംസാര മോചനത്തിന് ശേഷം വൈകുണ്ഠമെത്തിയ മുക്തന്മാർ
- സംസാരത്തിൽപ്പെട്ടു പോയി അവിടത്തന്നെ വലയം തീർത്ത ബദ്ധാത്മാക്കൾ
- സംസാര മോചിതരായിക്കിട്ടണമെന്ന ബോധമുണ്ടായിട്ടും, ഭഗവത്കൈങ്കര്യം പ്രാർത്ഥിച്ചു ഏൽക്കാതെ, കേവല മോക്ഷം നേടിയ കൈവല്യാർത്ഥികൾ
- ഭഗവത്കൈങ്കര്യമെന്ന മഹാഭാഗ്യത്തിനായി ഭാഗവതരായി സംസാരത്തിൽ കഴിച്ചുകൂട്ടുന്ന കൈങ്കര്യാർത്ഥികളായ മുമുക്ഷുക്കൾ
- പരമപുരുഷന്റെ അഞ്ചു സ്ഥിതികൾ:
- പരത്വം – പരമ പദത്തിലുള്ള പരമ ഉന്നത സ്വരൂപം.
- വ്യൂഹം – തിരുപ്പാൽകടലിലുള്ള പ്രദ്യുമ്ന സങ്കർഷണ അനിരുദ്ധ വാസുദേവ ആദിയായ ചതുർ വ്യൂഹ സ്വരൂപങ്ങൾ.
- വിഭവം – ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദിയായ അസംഖ്യം അവതാരങ്ങൾ.
- അന്തര്യാമിത്വം – ഓരോ ജീവാത്മാവിനുള്ളിലും വ്യാപിച്ചിരിക്കുന്ന ഹൃദയകമലവാസൻ.
- അർച്ചാ തിരുമേനി – ക്ഷേത്രങ്ങൾ, മഠങ്ങൾ, നമ്മുടെ വീടുകൾ എവിടെയും നമ്മൾ അലങ്കാരങ്ങൾ ചാർത്തിയും പൂജിച്ചും വയ്‌ച്ച് എഴുന്നരുളിപ്പിച്ചിട്ടുള്ള അർച്ചാ തിരുമേനി.
- പുരുഷൻ എന്ന ജീവാത്മാവിന് ഇഷ്ടമായ ജീവിത ലക്ഷ്യങ്ങളായ അഞ്ചു പുരുഷാർത്ഥങ്ങൾ:
- ധർമ്മം – എല്ലാ ജീവികൾക്കും ഹിതമായത് ചെയ്യുക.
- അർത്ഥം – ശാസ്ത്രം അനുസരിച്ച് സമ്പാദിക്കുക, ശാസ്ത്രോക്തമായി ചെലവഴിക്കുക.
- കാമം – ശാസ്ത്രം അനുസരിച്ച് ലോക സുഖങ്ങളെ നേടി അനുഭവിക്കുക.
- മോക്ഷം – സംസാര ബന്ധത്തെ ത്യജിച്ച് ആത്മാനുഭവനായിരിക്കൽ.
- ഭഗവദ്കൈങ്കര്യം – ഇതുതന്നെ ഏറ്റവും മികച്ച പുരുഷാർത്ഥം. ശരീരമുള്ളത്തോളം നാരായണനെ സേവിക്കുക. ഈ ശരീരം വിട്ടു നീങ്ങുമ്പോൾ പരമപദത്തിൽ അവിടുത്തെ നിത്യ ദാസനാവുക.
- പരമപദം ചേരാൻ അഞ്ചു വഴികൾ:
- കർമ്മ യോഗം – യാഗം ദാനം തപസ്സ് എന്നിവ. ജ്ഞാന യോഗത്തിന്റെ ഒരു വിഭാഗമായും ഇതിനെ പെടുത്താം. ഐഹികമായി ബന്ധപ്പെട്ടതാണ് ഇത്.
- ജ്ഞാന യോഗം – കർമ്മ യോഗത്തിൽ കിട്ടിയ ജ്ഞാനത്തേകൊണ്ട് ചിത്ത ശുദ്ധിയോടെ ഭഗവാനെ ധ്യാനിച്ചു, ഹൃദയകമലത്തിലിരുത്തി, ആ ഹൃദ്പദ്മവാസനെ സദാ ധ്യാനിച്ചു കൈവല്യത്തിൽ എത്തിച്ചേരുക.
- ഭക്തി യോഗം – ജ്ഞാന യോഗം കൊണ്ട് ധാരമുറിയാതെ ഭഗവദനുഭവത്തിൽ മുങ്ങി മാലിന്യങ്ങളൊക്കെയൊഴിച്ചു ഭഗവാന്റെ സത്യ സ്വരൂപം അറിഞ്ഞു അതിൽ സ്ഥിരമായിരിക്കുക.
- പ്രപത്തി –
- ഈ മാർഗം ആണ് എളുപ്പം. മധുരം. പെട്ടെന്നു ഭഗവാനോടടുക്കാം. ഒരിക്കൽ ഭഗവാനെ ആചാര്യനിലൂടെ ശരണം പ്രാപിച്ചാൽ മതി.
- 56ആമത്തെ സ്തോത്ര രത്നം: “ഒരു പ്രാവശ്യം ഭഗവാന്റെ തൃപ്പാദങ്ങളെ ഓർത്ത് എപ്പോഴെങ്കിലും ഇരുകൈകളും കൂപ്പി എത്തരക്കാരായാലും എങ്ങനെയെങ്കിലും തൊഴുന്നത് അപ്പോൾത്തന്നെ ദു:ഖങ്ങളൊക്കെ മായമായിപ്പോക്കി സർവശ്രേഷ്ഠഫലങ്ങളൊക്കെ സമൃദ്ധിയായി പ്രസാദിക്കും”.
- കർമ്മ ജ്ഞാന ഭക്തി യോഗങ്ങൾ ആത്മാർഥമായി ചെയ്യാൻ കഴിവില്ലാത്തവർ അഥവാ അങ്ങിനെ ചെയ്‌താൽ അവരുടെ സ്വാഭാവവുമായി ചേരുന്നില്ലാ എന്നുള്ളവർക്ക് എംബെരുമാൻ തന്നെ ഗതി എന്ന പ്രപത്തി വഴിയാണ് ഉചിതം. ഇത് രണ്ടു വിധമുണ്ട്:
- ആർത്ത പ്രപത്തി: ഭഗവാനെ നീങ്ങിയിരിക്കുന്നതു സഹിക്കാൻ ഒട്ടും വയ്യാ. ഇപ്പോൾത്തന്നെ അങ്ങേയുടെ ചരണത്തിൽ എത്തിച്ചേർന്നേ പറ്റൂ എന്ന കൊതിയുള്ളവർ.
- തൃപ്ത പ്രപത്തി: ഘോര സംസാരമായിട്ടും എല്ലാം അങ്ങയെ ഏൽപ്പിച്ചു അങ്ങയുടെ കരുണ പ്രതീക്ഷിച്ചു ഭഗവദ് ഭാഗവത ആചാര്യ കൈങ്കര്യം ചെയ്തു അങ്ങയുടെ വിളിയെ കാത്തുനിൽക്കുക.
- ആചാര്യ കൃപ – മുമ്പിൽ പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും വളരെ സുലഭമായ വേറൊരു വഴിയുണ്ട്.
- കരുണാസാഗരനായ ഒരു ആചാര്യൻ പൂർവന്മാർ വഴിയിൽ ശിഷ്യനെ സ്വയം ശുപാർശ ചെയ്തു, കൈയേപ്പിടിച്ചു കൂട്ടിച്ചെന്നു, നല്ല സംസ്കാരങ്ങളൊക്കെ പഠിപ്പിച്ചു, ശരിയാക്കിയെടുത്തു ഭഗവാനോട് അടുപ്പിക്കും.
- ശ്രീരാമാനുജരെ നമ്മളെ സംസാരത്തിൽ നിന്നും മോചിപ്പിക്കുന്ന ഉദ്ധാരക ആചാര്യനായും, നമ്മുടെ സ്വന്തം സമാശ്രയണ ആചാര്യനെ ശ്രീരാമാനുജർക്കു സമീപത്തിലാക്കുന്ന ഉപകാരക ആചാര്യനായും കരുതണം.
- പല പൂർവാചാര്യന്മാരും ശ്രീരാമാനുജരുടെ ഉദ്ധാരക ദയയെ പലകുറി ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്:
- ഉദാഹരണത്തിന്, വടുക നമ്പി എംബെരുമാനാരെ(രാമാനുജരെ) സർവ്വസ്യ ബന്ധുവായി ഭാവിച്ചിരുന്നതായി ആർത്തി പ്രബന്ധത്തിൽ ശ്രീ മണവാള മാമുനികൾ രേഖപ്പെടുത്തി.
- ജീവാത്മാക്കൾ ഭഗവാനെ പ്രാപിക്കുന്നതിനു വിരോധികളും അഞ്ചു വിധമാണ്:
- സ്വരൂപ വിരോധി –
- ദേഹമാണ് ആത്മാവ് എന്നുള്ള തെറ്റിദ്ധാരണ.
- ശ്രീമന്നാരായണനെയൊഴിച്ചു വേറൊരു ജീവാത്മാവിന്(ശ്രീമന്നാരായണൻ ഒഴികെയുള്ളവരെല്ലാം ജീവാത്മാക്കളാണ്) അടിയാനാവുക.
- പരത്വ വിരോധി –
- അന്യ ദൈവങ്ങളെ ഭഗവാന് സമാനമായികണ്ട് തൊഴുക.
- ശ്രീപരശുരാമ ശ്രീരാമ ശ്രീകൃഷ്ണാദി അവതാരങ്ങളെ മനുഷ്യരായി കാണുക.
- അർച്ചാ തിരുമേനികൾക്കുള്ള ശക്തിയെ പരിപൂർണ്ണമായും വിശ്വസിക്കായ്ക.
- പുരുഷാർത്ഥ വിരോധി – ഭഗവദ്വിഷയമൊഴികെ മറ്റ് കാര്യങ്ങളിൽ മാത്രം താൽപ്പര്യം.
- ഉപായ വിരോധി – പ്രപത്തി എളുപ്പ വഴിയെന്നറിഞ്ഞിട്ടും അതൊഴിച്ച് മറ്റ് സാധനകളെ മികച്ച ഉപായമെന്ന തെറ്റിദ്ധാരണ.
- പ്രാപ്തി വിരോധി –
- ശരീരം – ആത്മാവിന്റെ സ്വഭാവമായ ഈശ്വര മോഹത്തിന് പ്രധാന ശത്രു ദേഹമാണ്.
- മേലാലുള്ള പാപങ്ങൾ, ഭഗവദപചാരം അഥവാ ഈശ്വര നിന്ദ, ഭാഗവതാപചാരം അഥവാ ഭക്ത നിന്ദ എന്നിവയും.
- സ്വരൂപ വിരോധി –
- അർത്ഥ പഞ്ചക ഉപദേശം കിട്ടിയാൽ പിന്നീട് മുമുക്ഷു ദിവസേന എങ്ങിനെ പെരുമാറണമെന്ന് ശ്രീ പിള്ള ലോകാചാര്യർ വ്യക്തമാക്കി വച്ചിട്ടുണ്ട്:
- ഭഗവാന്റെ മുമ്പിൽ വിനയമായും, ആചാര്യ സമീപം അജ്ഞതയോടും, ശ്രീവൈഷ്ണവ കൂട്ടത്തിൽ പൂർണ്ണ വിശ്വാസമായും നിലകൊൾക.
- സ്വന്തമായതൊക്കെ ആചാര്യ സമർപ്പണമെന്നത്രെ കരുതേണ്ടത്. ദേഹ രക്ഷണത്തിനായ സ്വത്തു മാത്രം മതിയാക്കുക അത്യാർത്തി വേണ്ട. ആത്മീയമായി ഉജ്ജീവിപ്പിച്ച ആചാര്യനോട് ഭക്തിയും നന്ദിയും കാണിക്കുക.
- ഐഹിക ഐശ്വര്യങ്ങളിൽ അശ്രദ്ധയോടെയും, ഈശ്വര വിഷയത്തിൽ താൽപ്പര്യത്തോടെയും, ആചാര്യനോട് ആശയോടെയും, ശ്രീവൈഷ്ണവരോട് പ്രീതിയോടെയും, സംസാരിക സംഘത്തിൽ നിന്ന് മാറിയും നിൽക്കുക.
- ഭഗവദ്കൈങ്കര്യത്തിൽ ആശയും, പ്രപത്തിയും പിന്നെ ആചാര്യ കൃപയിൽ വിശ്വാസവും, വിരോധികളിൽ ഭയവും, ശരീരത്തോട് നിസ്സംഗതയും, ശരീരം അനിത്യമെന്ന ഉറപ്പും ഭാഗവത ഭക്തിയും വേണം.
ഇങ്ങനെ ഇതൊക്കെയും മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രപന്നരെ ഭഗവാൻ തന്റെ ഉഭയ നാച്ചിമാർകളേക്കാൾ(ശ്രീ ഭൂ ദേവിമാരേക്കാൾ) കൂടുതൽ പ്രണയിക്കുന്നു.
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: https://granthams.koyil.org/2015/12/artha-panchakam/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – https://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
3 thoughts on “ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – അർത്ഥ പഞ്ചകം”